Tuesday, January 30, 2007

മരാമത്ത്

പത്തുമാസം കേസുപറഞ്ഞ്‌ എനിക്കും ഒരു തുണ്ട്‌ പുരയിടം സ്വന്തമായി..

അതിന്റെ ആദ്യപകുതി ഒരു തരം എലുമ്പന്‍ കുറ്റിച്ചെടികള്‍ മാത്രം വളരുന്ന കളിമണ്‍പ്രദേശം.ശേഷിച്ച ഭാഗത്ത്‌ ആകെ മൊത്തം ടോട്ടല്‍ രണ്ടു കുളങ്ങള്‍,നാലു ടണലുകള്‍ ,പോരാത്തതിന്‌ ഒരു അഗാധ ഗര്‍ത്തവും...

ആദ്യമാദ്യം ഞാനതത്ര കാര്യമാക്കിയില്ല.പിന്നീടെപ്പഴോ ഒരു അഭ്യുദയകാംക്ഷി പറഞ്ഞുതന്നു അതിന്റെ വിപണനസാധ്യതകളെപ്പറ്റി..

അങ്ങനെയിരിക്കെയാണ്‌ എന്റെ ആകെയുള്ള സമ്പാദ്യം-ഒന്നൊന്നരയേക്കര്‍ വരുന്ന ആ യൂസ്‌ലെസ്‌ പുരയിടം -ചെത്തിമിനുക്കി വെടിപ്പാക്കാന്‍ അവള്‍ മുന്നോട്ടു വന്നത്‌..

ഒരു മനോഹരപ്രഭാതത്തില്‍ അവള്‍ 'കെള 'തുടങ്ങി...

വരണ്ടുണങ്ങാറായ കുറ്റിച്ചെടികള്‍ വെട്ടി ഷേപ്പുചെയ്തു...

അവിടവിടെ താമസമുറപ്പിച്ചിരുന്ന ക്ഷുദ്രജീവികളെ തുരത്താന്‍ വിഷാംശമുള്ള കീടനാശിനികള്‍ നിര്‍ലോഭം സ്പ്രേ ചെയ്തു...

രാസവളപ്രയോഗവും മോശമില്ലാതെ നടന്നു..

പക്ഷേ;"ഇവിടെയെന്തൊരു ചെളിയാ"ന്ന്‌ ഇടയ്ക്കെപ്പഴോ അവള്‍ പിറുപിറുത്തത്‌ എനിക്കത്ര രസിച്ചില്ലാട്ടോ...


പ്രസ്തുത ഭൂമിയുടെ മധ്യഭാഗത്തുകൂടിയുള്ള കാടുകയറിയ വഴി അവള്‍ വെട്ട്ടിത്തളിച്ച്‌ വീതിയുള്ളതാക്കി..

തെങ്ങിന്തടിപ്പാലത്തിനിരുവശവുമുള്ള ആഴം കുറഞ്ഞ ചെളിക്കുണ്ടുകള്‍ക്കു ചുറ്റും അതിമനോഹരമായ കറുത്ത വേലികെട്ടി...

കുളങ്ങള്‍ക്കുതാഴെ പി.ഡബ്ല്യുഡി റോഡു തോല്‍ക്കുന്ന ഗട്ടറുകളും ഗര്‍ത്തങ്ങളും നിറഞ്ഞ വെളിമ്പ്രദേശം അതിസാഹസികമായി വൃത്തിയാക്കി അവള്‍ വെള്ള മണല്‍ വിരിച്ചു...

അതിരിലുള്ള വലിയ കിടങ്ങി(അതിലേയ്ക്ക്‌ രണ്ടു ഹിമാലയപര്‍വതങ്ങള്‍ ഒന്നിച്ച്‌ കുത്തനെയിറക്കമെന്നത്‌ എന്റ്‌ അനുഭവം..)നു ചുറ്റും ചുവന്ന പരവതാനി വിരിച്ചു...

എല്ലാം കണ്ടുകൊണ്ടിരുന്ന ഞാന്‍ അറിയാതെ പറഞ്ഞു പോയി;
"മാര്‍വലസ്‌!!!"

ആ മിടുമിടുക്കിയുടെ മധുരമുള്ള മറുനാദം ;

"അതാണ്‌ '------' ബ്യൂട്ടിപാര്‍ലറിന്റെ മേന്മ...!!!"

14 comments:

പാവാടക്കാരി said...

“ആക്ച്വലി,എനിക്കെന്താ പ്രശ്നം???”

G.MANU said...

ഇതു കൊള്ളമല്ലോ പാവടക്കാരി.. ഉഗ്രന്‍

Areekkodan | അരീക്കോടന്‍ said...

പാവാടക്കാരീ.... ഇത്രയങ്ങ്‌ തെളിച്ച്‌ പറയണോ ?

സജിത്ത്|Sajith VK said...

:) കൊള്ളാം....

sandoz said...

കര്‍ത്താവേ.........[നെഞ്ചത്ത്‌ കൈവച്ച്‌, ആകാശത്തേക്ക്‌ നോക്കി ചങ്കുകലങ്ങണ വിളിയാ ഞാന്‍ വിളിച്ചത്‌...]

Anonymous said...

പാവാടക്കാരീ,
മുഖം മറക്കും നിന്റെമനസ്സൊരു,
മുല്ലപ്പൂങ്കാവ്
...
എനിക്കെന്തോ ഇങ്ങനെ പാടാന്‍ തോന്നണു

(“ആക്ച്വലി,എനിക്കെന്താ പ്രശ്നം???” )

ചേച്ചിയമ്മ said...

:-) പാവാടക്കാരീ.....

Kaithamullu said...

ശ്ശൊ, എന്തൊരു സസ്പെന്‍സായിരുന്നു!
അവസാനം, അവള്‍, ആ ബ്യൂട്ടി പാര്‍ലര്‍കാരി, അവളുടെ പേരെന്തായിരുന്നു?

സഹൃദയന്‍ said...

nice blog.....

:: niKk | നിക്ക് :: said...

അതാണ്‌ ബ്യൂട്ടിപാര്‍ലറിന്റെ മേന്മ!!!

:)

Unknown said...

test

qw_er_ty

പാവാടക്കാരി said...

10കമന്റുകള്‍ എന്റെ ബ്ലോഗില്‍!!!

സന്തോഷം കൊണ്ടെനിക്കിരിക്കന്‍ വയ്യേ....

എല്ലാര്‍ക്കും ശുക്രിയ...

അനംഗാരി said...

ഈ പാവാടക്കാരി ആളു മോശമല്ലല്ലോ?
പാവാടക്കാരി തന്നെയാണോ?അതോ സാരിക്കാരിയോ?

എന്നാലും,ഇത്രേം കടുപ്പിച്ച്..ഹോ!

ആവനാഴി said...

പാവാടക്കാരീ, പാവാടക്കാരീ
കിന്നാരം ചോദിക്കാം
ഒരു കിന്നാരം ചോദിക്കാം
ബ്യൂട്ടീ പാര്‍ലര്‍ നല്ലോരു പാര്‍ലര്‍
കാശുണ്ടാക്കാന്‍ ബെസ്റ്റു പാര്‍ലര്‍
അതു കാശുണ്ടാക്കന്‍ ബെസ്റ്റു പാര്‍ലര്‍