Tuesday, January 16, 2007

സമരം

വിരഹത്തിന്റെ മണമുള്ള ചുവന്ന സന്ധ്യയില്‍ അവര്‍ കണ്ടുമുട്ടി. ..

മുത്തശ്ശി തന്റെ കാലു തടവുകയായിരുന്നു. ..
അവള്‍ തന്റെ ശരീരം അള്ളിമാന്തിക്കോണ്ടിരുന്നു. ..
അവനൊരു വിപ്ലവഗാനം മൂളിക്കൊണ്ട്‌
തന്റെ പോക്കറ്റിലെ അവസാന നാണയം വലിച്ചെറിഞ്ഞു. ..
അതു കൈക്കലാക്കി ഒരു സാദാകര്‍ഷകന്‍ 'ഗുനി'ഞ്ഞിരുന്നു. ..
സ്വാമി പ്രഭാഷണത്തിന്‌ കോപ്പുകൂട്ടി. ..
ഒടുവിലെത്തിയ ജൂബാക്കാരന്‍ അവളെക്കണ്ട്‌ ഒരു മൂലയിലൊതുങ്ങി...


"എള്ളെണ്ണ ചൊറിക്കു നല്ലതാ പെണ്ണേ"ന്ന് മുത്തശ്ശി.
"ഇതിനു മരുന്ന് ഇംഗ്ലീഷില്‍പ്പോലുമില്ല തള്ളേ"ന്നവളും.
"മന്ത്രിയോ തന്ത്രിയോ?"എന്നവനു പരിഹാസം;
ഫ്യുരിഡാനിലും നല്ലതെന്ന് കര്‍ഷകന്റെ നിശ്വാസം.


ഗേറ്റ്‌ തുറന്നു.
ഒരു പോലീസുകാരന്‍....
ജൂബാക്കാരന്‍ സല്യൂട്ടും വാങ്ങി അകത്തേക്ക്‌..
അവളൊരു തലോടലില്‍ കാര്യം സാധിച്ചു.
കര്‍ഷകന്‌ ആ നാണയം പ്രയോജനപ്പെട്ടു;
സ്വാമിജി ശൂന്യതയില്‍ നിന്നെന്തോ നല്‍കിയത്രെ..


അങ്ങനെ;

മുത്തശ്ശിയെ തുണയ്ക്കിരുത്തി അവന്‍ കൊടിപിടിച്ചു;
"സ്വര്‍ഗ്ഗകവാടത്തിന്റെ കാവല്‍ക്കാരന്‍ നീതിപാലിക്കുക!"

5 comments:

Anonymous said...

നന്നയി പവാടക്കരി... ഷൊര്‍ട്‌ എങ്കിലും ഷൂട്ടിംഗ്‌

brijviharam.blogspot.com

Areekkodan | അരീക്കോടന്‍ said...

പാവാടക്കാരീ....

പോസ്റ്റ്‌ പാവാടക്കാരിയുടേതല്ലല്ലോ????? I mean age...hi...hi..hee

ഏറനാടന്‍ said...

മമ്പാട്ടില്‍ താമസിച്ചിരുന്നുവെന്നറിഞ്ഞപ്പോള്‍ നാട്ടീക്കാരാണല്ലോ എന്ന് തോന്നി വന്നതാ. ആരുപറഞ്ഞു എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരിയാണെന്ന്! ഇതെല്ലാ സീരിയസ്സ്‌ കുണ്ടാമണ്ടികളും കലക്കികുടിച്ച ആരോ ആണല്ലോ! ഞമ്മളെ അരീക്കോടന്‍മാഷ്‌ സൂചിപിച്ചതു പോലെ, ശരിക്കും ആരാന്നറിയാന്‍ ഒരാഗ്രഹം.

സ്വാര്‍ത്ഥന്‍ said...

മകളേ കൊള്ളാം.
നീ പാവാടക്കാരിയെങ്കില്‍, സാരി ഉടുക്കാറാകുമ്പോള്‍ എന്തായിരിക്കും സ്ഥിതി!
ആശംസകള്‍ :)

പാവാടക്കാരി said...

മനുച്ചേട്ടാ,അരീക്കാ,മമ്പാട്ടുകാരാ,സ്വാര്‍ത്ഥേട്ടാ..,
താങ്ക്സ്